സുഡാന്‍ സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റിൽ; അനധികൃത താമസം എന്ന് ആരോപണം

ബെംഗളൂരു: കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടും വിസയുമായി  ബെംഗളൂരുവില്‍  കഴിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ കഴിഞ്ഞ സുഡാന്‍ സ്വദേശി മൊഹമ്മദ് ഒമര്‍ അല്‍തായ്ബ് (30) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. യെലഹങ്ക ന്യൂ ടൗണില്‍ താമസിച്ചിരുന്നതായിരുന്നു ഇയാള്‍. വിദേശ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

പൊലീസ് മൊഹമ്മദിനോട് പാസ്‌പോര്‍ട്ടും വിസയും കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ഒറിജിനല്‍ കളഞ്ഞുപോയി എന്നാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വിദ്യാര്‍ത്ഥി വിസയുടെ കാലാവധി 2016 ല്‍ കഴിഞ്ഞിരുന്നു. പാസ്‌പോര്‍ട്ട് കാലാവധി 2019 മാര്‍ച്ചിലും അവസാനിച്ചെന്നാണ് പൊലീസ് പറഞ്ഞത്.

Top