വാടക വീടിന്റെ ടെറസില്‍ വളര്‍ത്തിയത് 11 കഞ്ചാവ് ചെടികള്‍; യുവാവ് പിടിയില്‍

കോട്ടയം: വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കോട്ടയത്ത് താമസിക്കുന്ന കാസര്‍കോട് സ്വദേശിയായ ചെറിയാലംപാടിയിലെ സുനൈഫിനെ (18)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

നഗരത്തിലെ ബേക്കറിയില്‍ ജോലി ചെയ്യുന്ന യുവാവ് മൂന്നുമാസക്കാലമായി ഈ വാടകവീട്ടിലാണ് താമസിക്കുന്നത്. വേളൂര്‍ ദേവസ്യാപ്പടി ഭാഗത്തെ വീട്ടിലാണ് യുവാവ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. സ്വന്തം ആവശ്യത്തിന് പുറമെ വില്‍ക്കാനാണ് കഞ്ചാവി കൃഷി നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ടെറസില്‍ നിന്നും 20 മുതല്‍ 65 സെന്റിമീറ്റര്‍ വരെയുള്ള 11 കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Top