പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റിൽ

തുരുവനന്തപുരം: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവായ യുവാവിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമല വില്ലേജില്‍ കരിമാന്‍കോട് ഊരാളിക്കോണം സ്വദേശി വിപിനാണ് (22) അറസ്റ്റിലായത്. പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടി രണ്ട് മാസമായി വിദ്യാഭ്യാസ സൗകര്യത്തിനായി ഇയാളുടെ വീട്ടിലാണ് താമസം.

കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതിയെ അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാലോടുള്ള പാരലല്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് പ്രതി.

Top