മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിക്കുന്ന സംഘത്തെ യുപിയില്‍ പിടിയില്‍

ജഗ്പത്: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്ന സംഘത്തെ യു.പിയില്‍ പിടികൂടി. മൃതദേഹം സംസ്‌കരിക്കുന്ന ശ്മശാനങ്ങളില്‍ നിന്നാണ് ഇവര്‍ വസ്ത്രങ്ങളും മറ്റു വസ്തുക്കളും കവര്‍ച്ച ചെയ്യുന്നത്. പശ്ചിമഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ശ്മശാനങ്ങളില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.

ഏഴംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 520 ബോഡ്ഷീറ്റുകള്‍, 130 കുര്‍ത്തകള്‍, സാരികള്‍ എന്നിവ കണ്ടെടുത്തു. വസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം കഴുകി വൃത്തിയാക്കി ഗ്വാളിയാറിലെ വസ്ത്ര നിര്‍മ്മാതാക്കളുടെ സ്റ്റിക്കര്‍ പതിപ്പിച്ച് വീണ്ടും വില്‍പന നടത്തുകയായിരുന്നു.

Top