പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു

cpm

കോഴിക്കോട്: പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് പേരാമ്പ്രയിലാണു സംഭവം. ബോംബേറ് കേസില്‍ പ്രതിയായ സുധാകരനെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മോചിപ്പിച്ചത്.

പൊലീസ് ജീപ്പില്‍ കയറ്റിയ സുധാകരനെ പ്രവര്‍ത്തകര്‍ ജീപ്പില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് ആരോപണം. എ.എസ്.ഐയും പൊലീസുകാരുമാണ് ഈ സമയം ജീപ്പിലുണ്ടായിരുന്നത്.

സംഭവത്തില്‍ 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top