പുടിനെതിനെ അറസ്റ്റ് വാറണ്ടുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതി

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. പുടിൻ യുക്രൈനിൽ യുദ്ധകുറ്റങ്ങൾ നടത്തിയെന്ന കണ്ടെത്തലിലാണ് അറസ്റ്റ് വാറണ്ട്.

യുദ്ധകുറ്റങ്ങൾക്കൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയെന്നതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം. എന്നാൽ ഇത് കോടതിയുടെ അതിരുകടന്ന നടപടിയാണെന്ന് റഷ്യ പ്രതികരിച്ചു. അംഗരാജ്യങ്ങൾക്കെതിരെ മാത്രമാണ് കോടതിക്ക് നടപടിയെടുക്കാൻ അധികാരം. റഷ്യ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമല്ലെന്നും റഷ്യ വ്യക്തമാക്കി.

പുടിനെതിരെ ഐസിസി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര യാത്രകൾക്ക് തടസ്സമായേക്കും. അതേസമയം നടപടിയെ യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സലൻസ്കി സ്വാഗതം ചെയ്തു. യുക്രൈനിൽ ആണവായുധം പ്രയോ​ഗിക്കുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ലെന്ന് റഷ്യയിലെ പ്രതിപക്ഷനിരയിലുള്ള രാഷ്ട്രീയ നേതാവ് ​ഗ്രിഗറി യവിലൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ക്രൈമിയ തിരിച്ചുപിടിക്കാൻ യുക്രൈൻ ശ്രമിച്ചാൽ അത്തരത്തിലൊരു ആക്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതിനെ വളരെ ​ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്ക യുക്രൈന് പിന്തുണ നൽകുന്ന സാഹചര്യത്തിൽ ഏതു സമയത്തും ആണവായുധം പ്രയോ​ഗിക്കാൻ തയ്യാറാണെന്ന് പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുക്രൈൻ- റഷ്യ യുദ്ധത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ റഷ്യൻ ജനതയെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസം​ഗത്തിൽ ഏത് അറ്റം വരെ പോകാനും റഷ്യ തയ്യാറാണെന്ന് പറഞ്ഞിരുന്നു.

Top