നീരവ് മോദിക്കെതിരെ റവന്യൂ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് വാറണ്ട്

neerav modi

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്ക് റവന്യൂ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് വാറണ്ട് അയച്ചു. ഇമെയില്‍ വഴിയാണ് അറസ്റ്റ് വാറണ്ട് അയച്ചത്.

ഇറക്കുമതി ചെയ്യുന്ന ഡ്യൂട്ടിഫ്രീ ഉത്പന്നങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് കേസ്. 52 കോടിയുടെ നികുതിയടക്കം 890 കോടി വിലവരുന്ന വൈരങ്ങളും രത്നങ്ങളും നികുതി നല്‍കാതെ പൊതുമാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയെന്നാണ് കേസ്.

നീരവ് മോദിയുടെ സൂറത്തിലെ പ്രത്യേക സാമ്ബത്തിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, റഡാഷില്‍ ജ്വല്ലറി കം പ്രൈവറ്റ് ലിമറ്റഡ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

Top