സ്വര്‍ണക്കടത്ത്; ഫൈസല്‍ ഫരീദിനെതിരെ അറസ്റ്റ് വാറണ്ട്

തൃശൂര്‍: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ ഐ എ അറസ്റ്റ് വാറണ്ട് പതിച്ചു. ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വീട്ടിലാണ് എന്‍ഐഎ ഉദ്യോഗസ്ഥരെത്തി വാറണ്ട് പതിപ്പിച്ചത്. ഈ വാറണ്ട് ഇന്റര്‍പോളിനും കൈമാറും. നിലവില്‍ ദുബായില്‍ പിടിയിലായിട്ടുണ്ട് ഇയാള്‍.

അതേസമയം, ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ ദിവസങ്ങള്‍ക്കു മുമ്പ് കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ തൃശൂരിലെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഫൈസല്‍ ഇവിടെ എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.

വീടിനു സമീപത്ത് താമസിക്കുന്ന ഫൈസലിന്റെ ബന്ധുവിന്റെ കൈയില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ക്ക് വീടിന്റെ താക്കോല്‍ ലഭിച്ചത്. ഇവിടെ നിന്നും കമ്പ്യൂട്ടറും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു.

Top