യുവതിയുടെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച സമുദായ സംഘടനാ ഭാരവാഹി അറസ്റ്റില്‍

ARREST

കോതമംഗലം: യുവതിയുടെ നഗ്‌ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സമുദായ സംഘടനാ ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴകുളം സ്വദേശി മനീഷ് ആണ് അറസ്റ്റിലായത്.

സംഘനടയുടെ മുന്‍ ഭാരവാഹിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. വീഡിയോ കോള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ നഗ്‌ന ദൃശ്യം പ്രതിയുടെ പക്കലെത്തിയതാണെന്നാണ് യുവതിയുടെ മൊഴി. ഇന്‍സ്‌പെക്ടര്‍ ടി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.

Top