ബി.ജെ.പിയുടെ വര്‍ഗീയത ആളിക്കത്തിക്കുവാന്‍ ശ്രമിക്കുന്നോ; സര്‍ക്കാറിനെതിരെ വി.ടി സതീശന്‍

VD Satheesan

തിരുവനന്തപുരം: ശബരിമലയില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ പി.കെ.ശശികലയെയും അറസ്റ്റ് ചെയ്തതില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ രംഗത്ത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ വന്‍ വീഴ്ചയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ചില സംഘപരിവാര്‍ നേതാക്കളെ അനാവശ്യമായി അറസ്റ്റ് ചെയ്ത് അവരെ മഹത്‌വത്കരിച്ച പിണറായി സര്‍ക്കാരിന്റെ യഥാര്‍ത്ഥ അജണ്ടയെന്താണെന്നും ബി.ജെ.പിയുടെ വര്‍ഗീയത അളിക്കത്തിക്കാനുള്ള ശ്രമത്തിന് എണ്ണ പകര്‍ന്ന് കൊടുക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.ടി സതീശന്‍ ചോദിച്ചു.

Top