ശബരിമല വിഷയം; അക്രമ സംഭവങ്ങളുമായി ബന്ധമില്ലാത്തവരെ ശിക്ഷിക്കരുതെന്ന് ഹൈക്കോടതി

high-court

കൊച്ചി: ശബരിമല അറസ്റ്റുകളില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. അക്രമ സംഭവങ്ങളുമായി ബന്ധമില്ലാത്തവരെ ശിക്ഷിക്കരുതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയാകാമെന്നും എന്നാല്‍ ഭീതിപ്പെടുത്താന്‍ ആകരുതെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെ തന്നെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിര്‍ദേശം അഹിന്ദുക്കളെയും ദേവസ്വം കമ്മീഷണറായി നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ്. ശബരിമല വിഷയം വന്‍ വിവാദമായ സാഹചര്യത്തിലാണ് ഇക്കാര്യം കോടതി ഉത്തരവിട്ടത്.

കൂടാതെ, ശബരിമല സുരക്ഷയ്ക്ക് പൊലീസ് പ്രത്യേക കമ്മറ്റി രൂപീകരിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. കോടതി വിധി നടപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും ഡിജിപി പറഞ്ഞിരുന്നു.

Top