പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പണവുമായി രണ്ടു പേര്‍ പിടിയില്‍

arrest

പാലക്കാട്: പാലക്കാട് അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പണം റെയില്‍വെ പൊലീസ് പിടികൂടി. വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് പണവുമായി പിടികൂടിയത്.

രാവിലെ ചെന്നൈ മംഗലാപുരം എക്‌സ്പ്രസില്‍ റെയില്‍വെ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടുപേരില്‍ നിന്നായി 80 ലക്ഷം രൂപയോളമാണ് പിടിച്ചെടുത്തത്.

Top