പശ്ചിമബംഗാളില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നാല് തീവ്രവാദികളെ അറസ്റ്റ് ചെയ്തു

നക്‌സല്‍ബാരി: പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ നക്‌സല്‍ ബാരി മേഖലയില്‍ നിന്ന് നാല് തീവ്രവാദികള്‍ അറസ്റ്റിലായി. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ്‌ (സി.ഐ.ഡി) നിര്‍മല്‍ റോയ്, കണ്ടര്‍പ ദാസ്, അധികാരി, ദിപി പ്രസാദ് റോയ് എന്നിവരെ അറസ്റ്റ് ചെയ്തത്.

നിര്‍മല്‍ റോയ് ഗ്രേറ്റര്‍ കോക്‌ബെഹര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (ജി.സി.എല്‍.ഒ) എന്ന പേരില്‍ പുതിയതായി തീവ്രവാദി സംഘടനയാരംഭിച്ചതായും തുടര്‍ന്നാണ് തങ്ങള്‍ ഇവരെ രഹസ്യമായി പിന്തുടര്‍ന്നതെന്നും സി.ഐ.ഡി പറഞ്ഞു. സായുധ സേനയുണ്ടാക്കുകയും അതിലൂടെ ഗ്രേറ്റര്‍ കോക്‌ബെഹര്‍ സംസ്ഥാനം സ്ഥാപിക്കലുമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും സി.ഐ.ഡി വ്യക്തമാക്കി.

Top