നാസിക്: മഹാരാഷ്ട്രയില്‍ മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ പിതാവിനെ ഏഴംഗ സംഘം മര്‍ദിച്ച് കൊലപ്പെടുത്തി. കോടതിയുടെ പരിഗണനയിലുള്ള കേസ് പിന്‍വലിക്കാന്‍ പെണ്‍ക്കുട്ടിയുടെ കുടുംബം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് പിതാവിനെ കൊലപ്പെടുത്തിയത്.
2015ലായിരുന്നു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് കുടുംബം പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയത്. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ പിതാവ് ഫൈസല്‍ മുഹമ്മദ് നവാബ് അലിയെ പ്രതി സമീപിച്ചെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയ്ക്ക് പെണ്‍കുട്ടിയുടെ കുടുംബത്തോടു വൈരാഗ്യമുണ്ടാവുകയും പെണ്‍ക്കുട്ടിയുടെ പിതാവിനെ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികളില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്നു പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.