പൊലീസ് സ്റ്റേഷനിലെ ജീപ്പ് തകര്‍ത്ത കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

മാന്നാർ: മാന്നാർ പൊലീസ് സ്റ്റേഷനിലെ ജീപ്പ് തകര്‍ത്ത കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. കുരട്ടിക്കാട് നന്ദനം വീട്ടിൽ രമേശൻ (38), കുരട്ടിക്കാട് സരോവരം വീട്ടിൽ രാഹുൽ (28), കുരട്ടിശേരി തെക്കും തലയിൽ വിഷ്ണുപ്രസാദ് (24), എണ്ണക്കാട് ലക്ഷം വീട് കോളനിയിൽ മണികുട്ടൻ (33). എന്നിവരെയാണ് മാന്നാര്‍ സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതത്.

കഴിഞ്ഞ നവംബർ 19 ന് ബിജെപി – ആര്‍എസ്എസ് സംഘടനകള്‍ മാന്നാർ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തല്ലിതകര്‍ത്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒരുമണിക്ക് 50 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് തള്ളികയറി അസഭ്യവാക്കുകള്‍ പറഞ്ഞ് സ്റ്റേഷന്‍ പരിസരത്ത് കിടന്നിരുന്ന പൊലീസ് ജീപ്പിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. തടയാനെത്തിയ എസ്‌ഐയെയും പൊലീസിനെയും പാറാവ്കാരനെയും സംഘം ആക്രമിക്കാന്‍ ശ്രമം നടത്തി. പിന്നീട് സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

Top