ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു; നര്‍ത്തകിയെ അറസ്റ്റ് ചെയ്തു

ഇറാന്‍: ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്ത പതിനെട്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദേ ഹോജാബ്രി എന്ന നര്‍ത്തകിയെയാണ് അറസ്റ്റ് ചെയ്തത്‌. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള മദേ ഹോജാബ്രി 300ഓളം നൃത്ത വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ യുവതി തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് രംഗത്തെത്തുകയും ചെയ്തു. ശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടിയല്ല താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നും തന്നെ പിന്തുടരുന്നവര്‍ക്ക് വേണ്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും താന്‍ ചെയ്തത് പോലെ മറ്റുള്ളവരും ചെയ്യണമെന്ന് ഒരു തരത്തിലും ആഗ്രഹിച്ചിരുന്നില്ലെന്നും ഹോജാബ്രി പറഞ്ഞു.

Top