പത്തനംതിട്ടയില്‍ 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍

arrest

പത്തനംതിട്ട: പത്തനംതിട്ട അടൂരിന് സമീപം കൂരമ്പാലയില്‍ 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ പിടികൂടി. എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കൂരമ്പാല സ്വദേശി നന്ദരാജ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Top