കൈലേഷ് ഗഹ്‌ലോട്ടിന്റെ വസതികളില്‍ റെയ്ഡ്; 35 ലക്ഷം രൂപ പിടിച്ചെടുത്തു

kailash

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗതാഗതമന്ത്രി കൈലേഷ് ഗഹ്‌ലോട്ടിന്റെ വസതികളിലും സ്ഥാപനങ്ങളും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പിടിച്ചെടുത്തു.

നിരവധി ബിനാമി ഇടപാടുകളുടെ രേഖയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

കൈലേഷിനെതിരെ അനധികൃത സ്വത്തു സമ്പാദനം ഉള്‍പ്പെടെ പത്ത് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുമുണ്ട്. അതേസമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നത്.

Top