പള്ളിവികാരിയെ മയക്കി കിടത്തി കവര്‍ച്ച ; പ്രതികളിലൊരാള്‍ അറസ്റ്റില്‍

arrested

ഇടുക്കി: പള്ളിവികാരിയെ മയക്കികിടത്തി കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒക്ടോബര്‍ 24 ാം തിയതി മറയൂര്‍ സെന്റ് മേരീസ് പള്ളിയിലെ ഫാ. ഫ്രാന്‍സിസ് നെടുംപറമ്പലിന്റെ മുറിയില്‍ നിന്നാണ് പ്രതികള്‍ വന്‍ കവര്‍ച്ച നടത്തിയത്.

ബയോകെമിസ്റ്റായ പുതുച്ചേരി മറമലനഗര്‍ ബല്‍റാം പേട്ട് സ്വദേശി അരുണ്‍ കുമാര്‍(26) നെയാണ് പുതുച്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പമുണ്ടായിരുന്ന തിരുവണ്ണാമല സ്വദേശിയും ഡോക്ടറുമായ യശ്വന്ത്(25)നായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് പള്ളിയില്‍ ഫാദര്‍ സേവനം അനുഷ്ഠിച്ചിരുന്ന സമയത്ത് യശ്വന്തും, അരുണും വ്യാജപേരുകളുമായി പള്ളിയില്‍ എത്തുകയായിരുന്നു. മോഷണം നടക്കുന്നതിന്റെ തലേന്ന് ഫാ. ഫ്രാന്‍സിസിന്റെ കൂടെ അതിഥികളായി ഇവര്‍ താമസിച്ചിരുന്നു. ഫാദറിനെ ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ഉറക്കി കിടത്തിയതിന് ശേഷം ഒന്നരലക്ഷം രൂപയും ലാപ് ടോപ്, നോട്ട് പാട്, ക്യാമറ എന്നിവ മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു യുവാക്കള്‍.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫേസ് ബുക്ക്, വാട്‌സാപ്പ് തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് പൊലീസ് കുറ്റവാളികളെ കണ്ടെത്തിയത്.

Top