സെന്തില്‍ ബാലാജിയുടെ അറസ്റ്റ്; ഇഡിക്കും കേന്ദ്രത്തിനുമെതിരെ കടുത്ത വിമര്‍ശനവുമായി സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റില്‍ ഇഡിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്. ആശുപത്രിയിലെത്തി മന്ത്രിയെ സന്ദര്‍ശിച്ചശേഷം ട്വിറ്ററിലായരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് മന്ത്രി സെന്തിൽ ബാലാജി പറഞ്ഞതാണ്. പിന്നെ എന്തിനാണ് ഇ ഡി അദ്ദേഹത്തെ മർദിച്ചത്? മനുഷ്യത്വരഹിതമായ രീതിയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതുണ്ടോ? ബിജെപിയുടെ ഈ ഭീഷണിയിൽ ഡിഎംകെ ഭയപ്പെടില്ല. 2024ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബി ജെ പി യെ ഒരു പാഠം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോലിക്ക് കൊഴ കേസിൽ ആണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റ്. ജയലളിത സർക്കാരിൽ മന്ത്രി ആയിരുന്നപ്പോൾ നിയമനത്തിന് പണം വാങ്ങി എന്നാണ് കേസ്.

സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് മുമ്പ് തമിഴ്നാട് സർക്കാരിന്റെ അനുമതി വാങ്ങാത്തത് ഫെഡറിലിസത്തിന് എതിരെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഫെഡറൽ സംവിധാനങ്ങൾക്ക് എതിരായി കേന്ദ്രം പ്രവർത്തിക്കുന്നു.അന്വേഷണ ഏജൻസികളെ ആയുധമാക്കുകയാണ് ബി.ജെ.പി. സർക്കാർ. ഇ.ഡി. ഇതുവരെ റജിസ്റ്റർ ചെയ്ത 500 കേസുകളിൽ ഭൂരിഭാഗവും ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികൾക്ക് എതിരെയാണ്. ഇ.ഡിയുടെ കേസുകൾ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

Top