പാക്കിസ്താനി സ്വദേശികളുടെ അറസ്റ്റ് ; കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തി അന്വേഷിക്കും

ബെംഗളൂരു: പ്രണയിച്ച് വിവാഹംചെയ്ത മലയാളി യുവാവിനോടൊപ്പം ബെംഗളൂരുവിലെത്തിയ പാക് യുവതിയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായ സംഭവത്തില്‍ അവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തി അന്വേഷണം നടത്തും.

ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം അറസ്റ്റിലായവരെ ചോദ്യംചെയ്തു. ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായാണ് അന്വേഷിക്കുന്നത്.

കറാച്ചി സ്വദേശി സമീറയെ വിവാഹംചെയ്ത മലയാളി മുഹമ്മദ് ഷിഹാബിനെക്കുറിച്ച് കേരളാപോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

മലയാളിയായ മുഹമ്മദ് ഷിഹാബിനോടൊപ്പം കറാച്ചി സ്വദേശികളായ ഖാസിഫ് ഷംസുദ്ദീന്‍(30) കിരണ്‍ ഗുലാം അലി(25) സമീറ അബ്ദുല്‍റഹ്മാന്‍(25) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.ഇവരില്‍നിന്ന് വ്യാജമേല്‍വിലാസം നല്‍കി സ്വന്തമാക്കിയ ആധാര്‍ കാര്‍ഡും തിരിച്ചറിയന്‍ കാര്‍ഡും പിടിച്ചെടുത്തിരുന്നു.

അറസ്റ്റിലായവര്‍ക്ക് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിലാണ് അന്വേഷണം.

Top