മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന്. . .

കോഴിക്കോട്: മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പുതിയങ്ങാടി സ്വദേശിയായ പൂളപ്പുറത്ത് പടിക്കല്‍ പ്രമോദാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി മാനാഞ്ചിറയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയായിരുന്നു പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസബ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും മൂന്നാംമുറ പ്രയോഗിച്ചെന്നുമാണ് പരാതിയില്‍ പ്രമോദ് ആരോപിക്കുന്നത്.

ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ ഇയാളെ പൊലീസ് റോഡരികില്‍ തള്ളുകയായിരുന്നു. അബോധാവസ്ഥയിലായ പ്രമോദിനെ പിന്നീട് പൊലീസ് തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് പ്രമോദ് പറഞ്ഞു.

Top