കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തിനു ശ്രമിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു.

കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ രോഹിത് ശര്‍മ്മ, സതീന്ദ്ര പാസ്വാന്‍, കൃഷ്ണകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരും കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരാണ്. റവന്യൂ ഇന്റലിജന്‍സാണ് ഇവരെ അറസ്റ്റു ചെയ്തത്.

കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ കടത്ത് നടക്കുന്നതെന്ന് റവന്യൂ ഇന്റലിജന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്.

Top