മുനമ്പം മനുഷ്യക്കടത്ത്; രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

arrest

ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദീപക്, പ്രഭു ദണ്ഡപാണി എന്നിവരെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.

രണ്ട് പേരെയും ഇന്ന് തന്നെ കേരളത്തിലെത്തിക്കും. ഡല്‍ഹിയില്‍ നിന്ന് പിടിയിലായ ദീപക്കിന്റെ മൊഴി പുറത്തു വന്നിട്ടുണ്ട്. ദീപക്കിന്റെ ഭാര്യയും കുഞ്ഞും യാത്രാ സംഘത്തിലുണ്ട്. യാത്രയ്ക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്നാണ് മൊഴിയിലുള്ളത്.

Top