ഇടുക്കിയില്‍ ഒരു കിലോയിലധികം കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

arrest

ഇടുക്കി: ഇടുക്കിയിലെ ശാന്തന്‍പാറ കള്ളിമാലിയില്‍ ഒരു കിലോയിലധികം കഞ്ചാവുമായി രണ്ടു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. റിട്ട. എസ്‌ഐയുടെ മകന്‍ ഉള്‍പ്പെടെ 2 യുവാക്കളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

എന്‍ആര്‍ സിറ്റി പരപ്പനങ്ങാടി കല്ലോലിയ്ക്കല്‍ ആല്‍വിന്‍ കെ.വിന്‍സന്റ്(20), ചെമ്മണ്ണാര്‍ മലയില്‍ അഭിരാം എം. രവി(18)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കള്ളിമാലി കോളേക്കുന്നില്‍ സോള്‍ജി എന്ന യുവാവ് ഓടി രക്ഷപ്പെട്ടു. 1.150 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്.

Top