arrest – congress party

ഹരിപ്പാട്: ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഹരിപ്പാട് ഏവൂര്‍ സ്വദേശിയായ സുനില്‍ കുമാറിനെ പത്തംഗസംഘം വെട്ടിക്കൊന്നത്. ഇയാളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമി സംഘത്തെ കണ്ട സുനില്‍കുമാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതു തടഞ്ഞാണ് വെട്ടിയത്. സുനിലിനെ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

മാര്‍ച്ച് 11ന് സുനിലും മറ്റൊരു യുവാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റ്ഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് ഏവൂര്‍ ചേപ്പാട് പഞ്ചായത്തില്‍ ഇന്നു കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top