ചികിത്സയ്‌ക്കെന്ന വ്യാജേന പണം തട്ടിയെടുത്തു ; തൃശ്ശൂരില്‍ ഒരാള്‍ അറസ്റ്റില്‍

കാട്ടൂര്‍: ചികിത്സയ്‌ക്കെന്ന വ്യാജേന പണം തട്ടിയയാളെ കാട്ടൂര്‍ പോലീസ് പിടികൂടി. പെരിഞ്ഞനം സ്വദേശി ചേന്നമംഗലത്ത് റഫീഖി(40)നെയാണ് കയ്പമംഗലത്തുനിന്ന് അറസ്റ്റ് ചെയ്തത്. രക്താര്‍ബുദരോഗിയായ യുവാവിന്റെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി സാമൂഹികമാധ്യമം വഴി ധനസഹായം ആവശ്യപ്പെടുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ ഇയാളുടെ ചതിയില്‍പ്പെട്ട് പണം അയച്ചുകൊടുത്തിട്ടുണ്ട്.

Top