റിമാന്‍ഡില്‍ കഴിയുന്ന കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി

കൊല്ലം: നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി.

കണ്ണൂരില്‍ പ്രൊഡക്ഷന്‍ വാറണ്ട് നില നില്‍ക്കുന്ന സാഹചര്യത്തിലാണു നടപടി. എസ്പി ഓഫിസ് മാര്‍ച്ചിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് വാറണ്ട് ഉണ്ടായിരിക്കുന്നത്. സുരേന്ദ്രനെ കണ്ണൂരില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കുന്നതാണ്.

അതേസമയം, സുരേന്ദ്രനെ കണ്ണൂരിലേക്ക് മാറ്റുന്ന വിവരം അറിഞ്ഞ് കൊട്ടാരക്കര ജയിലിനു മുന്നിത്തിയ ബിജെപി പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായി.

Top