കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

dead body

തിരുവനന്തപുരം: ബാലരാമപുരത്ത് കല്ലേറില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ചായക്കോട്ടുകോണം സ്വദേശിയായ കരുണാകരന്‍ (65) ആണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് അയല്‍വാസികളായ പ്രവീണ്‍, സന്തോഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രിയില്‍ കരുണാകരന്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പ്രശ്‌നം കല്ലേറില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ രണ്ടു പേര്‍ ചേര്‍ന്ന് കരുണാകരന്റെ നേര്‍ക്ക് കല്ലെറിഞ്ഞു. വയറ്റിലാണ് കല്ല് കൊണ്ടത്.

ഇതോടെ കരുണാകരനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും മടങ്ങിപ്പോന്നെങ്കിലും തിങ്കളാഴ്ച രാത്രി വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇയാള്‍ മരിച്ചു.

Top