റിയാലിറ്റി ഷോ താരത്തിനു നേര്‍ക്ക് ആസിഡ് ആക്രമണം; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: ഇന്‍ഡോറിലെ ബന്‍ഗംഗയില്‍ ടിവി റിയാലിറ്റി ഷോ താരത്തിനു നേര്‍ക്ക് ആസിഡ് ആക്രമണം നടത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രൂപാലി നിരാപൂര്‍ എന്ന ഇരുപതുകാരിക്കു നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മഹേന്ദ്ര എന്ന യുവാവാണ് അറസ്റ്റിലായത്. പരിപാടി അവതരിപ്പിക്കുന്നതിന് അമേരിക്കയിലേക്കു പോകാനിരിക്കെയാണ് ആക്രമണമുണ്ടായത്.

നൃത്ത ക്ലാസില്‍ പെണ്‍കുട്ടിയുടെ സഹപാഠിയായിരുന്നു യുവാവ്. ഇയാള്‍ പെണ്‍കുട്ടിയോട് നിരവധി തവണ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിന്റെ പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്.

Top