arrest 17yr boy-fb post against pinaray vijayan

pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട പതിനേഴുകാരന്‍ അറസ്റ്റിലായി. വിതുര മലയടി സ്വദേശിയാണ് വിതുര പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞമാസമാണ് ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ക്കുനേരേ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെപ്പറ്റിയായിരുന്നു പോസ്റ്റിലെ പരാമര്‍ശം. ഇതില്‍ മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും മോശമായി പരാമര്‍ശിച്ചിരുന്നു.

പോസ്റ്റ് പ്രചാരത്തിലായതോടെ തൊളിക്കോട് സ്വദേശിയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ റാഷിദ് വിതുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പാലോട് സി.ഐ. മനോജ്, വിതുര എസ്.ഐ. മണികണ്ഠന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്.

പ്രതി മുന്‍പും ഇതുപോലെ നവമാധ്യമങ്ങള്‍ വഴി പ്രമുഖരെ അധിക്ഷേപിച്ചിരുന്നതായുള്ള കേസ് വിതുര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Top