കുടിശ്ശിക സപ്ലൈക്കോ നല്‍കിയില്ല; റേഷന്‍ വിതരണക്കാര്‍ നാളെ മുതല്‍ പണിമുടക്കും

തിരുവനന്തപുരം: കേരളത്തില്‍ റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്. റേഷന്‍ വിതരണക്കാര്‍ നാളെ മുതല്‍ പണിമുടക്കും. കുടിശികത്തുക നല്‍കാതെ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാരില്‍ നിന്ന് 100 കോടി രൂപ കിട്ടാനുണ്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് കരാരുകാരുടെ സംഘടന അറിയിച്ചു. കുടിശ്ശിക തന്നു തീര്‍ക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കരാറുകാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കാനുള്ള ഊര്‍ജ്ജിതമാണ്.

Top