ജി.സുധാകരന്‍ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് എം.എം ഹസന്‍

അരൂര്‍ : മന്ത്രി ജി.സുധാകരന്‍ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എം.എം ഹസന്‍. പാലായില്‍ ഒരു കൈതച്ചക്ക വീണ് മുയല്‍ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കില്ലെന്നും ഹസന്‍ പറഞ്ഞു.

പാലായിലെ തോല്‍വി ഇനി ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Top