അരൂരില്‍ യുഡിഎഫും എല്‍ഡിഎഫും ഫോട്ടോഫിനിഷ്; മേൽക്കൈ എൽഡിഎഫിന്

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പില്‍ അരൂരില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി 44% വോട്ടുകളും യുഡിഎഫ് 43 % ഉം ബിജെപി 12 % വോട്ടുകളും നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.

യുഡിഎഫ് നില മെച്ചപ്പെടുത്തി, 2016ല്‍ 28.54% മാത്രം, കൂടുന്നത് 14.46% വോട്ടുകള്‍. എല്‍ഡിഎഫ് 2016ല്‍ 52.34% വോട്ടാണ് നേടിയത്. 8.34% കുറയുമെന്നാണ് പ്രവചനം. ബിജെപിക്ക് കുറയുക 6.14% വോട്ടും. വന്‍ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് വിജയിച്ചിരുന്ന മണ്ഡലമാണ് അരൂര്‍.

മനു സി. പുളിക്കല്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് ആദ്യ മത്സരമാണ്.

ഷാനിമോള്‍ ഉസ്മാന്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. കേരളത്തില്‍നിന്ന് എഐസിസി സെക്രട്ടറി ആയ ആദ്യ വനിത, മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭയിലേക്കുള്ള മൂന്നാം മത്സരമാണ്. ഇക്കുറി ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നു.

കെ.പി. പ്രകാശ്ബാബു ആണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്ാണ് അദ്ദേഹം. നിയമസഭയിലേക്ക് മൂന്നാം മത്സരമാണ്. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടു നിന്ന് മത്സരിച്ചിരുന്നു.

Top