അരൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ ബാബു

കൊച്ചി : ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ മത്സരിക്കാനില്ലെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബു. അരൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടതായി മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും ബാബു പ്രതികരിച്ചു.

ഈ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി താന്‍ ശ്രമിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും കെ ബാബു പറഞ്ഞു. അരൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അരൂര്‍ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ കൊച്ചിയില്‍ നടന്ന ശേഷം കെ ബാബുവിനെയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Top