യുക്രൈനില്‍ കുടുങ്ങികിടന്ന ബംഗ്ലാദേശ് വിദ്യാര്‍ത്ഥികളെ തിരികെ എത്തിച്ചു; കേന്ദ്രസര്‍ക്കാരിനും നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ബംഗ്ലാദേശ് എംപി

ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങികിടന്നിരുന്ന ബംഗ്ലാദേശി വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവന്നതിന് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറയുന്നതായി ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം അരോമ ദത്ത. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.

‘യുക്രൈനില്‍ കുടുങ്ങിയ ഒമ്പത് ബംഗ്ലാദേശി വിദ്യാര്‍ത്ഥികളെ നാട്ടിലെത്താന്‍ സഹായിച്ചതിന് ഇന്ത്യാ ഗവണ്‍മെന്റിന്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിക്കുന്നു’ അരോമ ദത്ത ന്യൂസ് ഏജന്‍സിയായ എഎന്‍എയോട് പറഞ്ഞു.

‘യുദ്ധത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നു. ഇരു രാജ്യങ്ങള്‍ക്കും ശക്തമായ ബന്ധമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. 1971 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളരുകയാണ്. ഇതൊരു തുടര്‍ പ്രക്രിയയാണ്.’ അരോമ ദത്ത കൂട്ടിച്ചേര്‍ത്തു.

 

 

Top