കാപ്പിറ്റോൾ കലാപത്തെ വിമർശിച്ച് അർണോൾഡ്

വാഷിങ്ടൻ : കാപ്പിറ്റോൾ കലാപത്തെ രൂക്ഷമായി വിമർശിച്ച് ഹോളിവുഡ് നടനും കലിഫോർണിയ മുൻ ഗവർണറുമായ അർണോൾഡ് ഷ്വാസ്നെഗർ. ജർമനിയിൽ നാസികൾ നടത്തിയ ആക്രമണത്തോടാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്.1947ൽ ഓസ്ട്രിയയിലാണു ഷ്വാസ്നെഗർ ജനിച്ചത്.

തന്റെ പിതാവും അയൽക്കാരും തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് പരാജയപ്പെട്ട നേതാവാണെന്നും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണെന്നും മുൻപ് ഷ്വാസ്നെഗർ ട്വീറ്റ് ചെയ്തിരുന്നു.

Top