അർണാബിന്റെ ചാറ്റ്, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവ വിഷയം

മുംബൈ : ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ടു അർണബ് ഗോസ്വാമിയും മുൻ ബാർക് മേധാവി പാർഥോ ദാസ്ഗുപ്തയും തമ്മിലുള്ളതെന്ന തരത്തിൽ പ്രചരിക്കുന്ന ചാറ്റുകളെപ്പറ്റി കേന്ദ്രം ശ്രദ്ധിക്കണമെന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയമാണിതെന്നും ദേശ്മുഖ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യപദ്ധതികൾ ഇരുവരും പങ്കുവച്ചതായും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടുമെന്നും ദേശ്മുഖ് പിന്നീട് ട്വിറ്ററിൽ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന്റെ ബാലാക്കോട്ട് ആക്രമണത്തെപ്പറ്റി അർണബിനു നേരത്തേ വിവരമുണ്ടായിരുന്നെന്നാണു ദേശീയ മാധ്യമങ്ങൾ ഇരുവരുടെയും ചാറ്റുകളെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യസുരക്ഷയെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ചു പാർട്ടി വക്താവ് സച്ചിൻ സാവന്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കോൺഗ്രസ് പ്രതിനിധി സംഘം സന്ദർശിച്ചതിനു പിന്നാലെയായിരുന്നു ദേശ്മുഖിന്റെ പരാമർശം. സംഭവത്തിൽ അർണബിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സാവന്ത് ആവശ്യപ്പെട്ടു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷം കൂ

Top