അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട് അര്‍ണാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുംബൈയിലെ അര്‍ണാബിന്റെ വസതിയിലെത്തിയ പൊലീസ് ബലമായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് റായിഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Top