89 ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കരസേനയോട് ആവശ്യപ്പെട്ട് അധികൃതര്‍

ന്യൂഡല്‍ഹി: കരസേനാ ഉദ്യോഗസ്ഥരോട് 89 ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതായി സൂചന. ഫേസ്ബുക്ക്, ടിക്റ്റോക്, ഇന്‍സ്റ്റാഗ്രാം, ട്രൂ കോളര്‍ ഉള്‍പ്പടെയുള്ള ആപ്പുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആപ്പുകള്‍ വഴി ഫോണിലെ വിവരങ്ങള്‍ ചോരുന്നതാണ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡേറ്റിംഗ് അപ്പായ ടിന്റര്‍, കൗച് സര്‍ഫിംഗ്, വാര്‍ത്ത അപ്പ്ളിക്കേഷന്‍ ആയ ഡെയിലി ഹണ്ട് തുടങ്ങിയവയും നീക്കം ചെയ്യേണ്ട ആപ്പുകളുടെ പട്ടികയില്‍ ഉണ്ട്. അതിര്‍ത്തിയില്‍ പ്രകോപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ കൂടി അടങ്ങിയ പട്ടികയോടൊപ്പമാണ് മറ്റു 89 ആപ്പുകള്‍ കൂടി ഒഴിവാക്കണമെന്ന് കരസേന നിര്‍ദേശിച്ചിരിക്കുന്നത്.

Top