പമ്പ ത്രിവേണിയില്‍ സൈന്യത്തിന്റെ പാലം; രണ്ട് പാലങ്ങള്‍ താല്‍ക്കാലികമായി നിര്‍മ്മിക്കും

പമ്പ : പ്രളയക്കെടുതിയില്‍ ഉപയോഗശൂന്യമായ പമ്പ ത്രിവേണിയില്‍ സൈന്യം പാലം നിര്‍മ്മിക്കും. രണ്ട് പാലങ്ങള്‍ താല്‍ക്കാലികമായി സൈന്യം നിര്‍മ്മിക്കാനാണ് തീരുമാനമായത്. പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

നൂറ് കോടിയുടെ നഷ്ടം പമ്പയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അറിയിച്ചത്. പാലങ്ങളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രത്യേക പാലങ്ങളായിരിക്കും നിര്‍മ്മിക്കുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് നിര്‍മ്മാണ സാമഗ്രികളെന്നും അവ എത്തിച്ചയുടന്‍ പാലം നിര്‍മ്മാണം ആരംഭിക്കുമെന്നുമാണ് സൈന്യം അറിയിച്ചിരിക്കുന്നത്.

Top