രാജ്യത്തിനു വേണ്ടി പൊരുതാന്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്ര മനുഷ്യരും

ന്യൂഡല്‍ഹി: ശത്രുക്കളെ ഒളിഞ്ഞിരുന്ന് വീഴ്ത്തി രാജ്യത്തിനു വേണ്ടി പൊരുതാന്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്ര മനുഷ്യരും.

പ്രശ്‌നബാധിതമായ അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരെ സഹായിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തതാണ് ഈ യന്ത്ര മനുഷ്യര്‍. ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണം ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനാണ് തുടക്കത്തില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നത്.

സൈന്യത്തിന്റെ നിരീക്ഷണ പാടവം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന റോബോട്ടുകളില്‍ കാമറകളും പ്രസരണ സംവിധാനങ്ങളും ഉണ്ടാകും.

ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഭീകര സ്വാധീനമുള്ള പ്രദേശങ്ങളില്‍ സൈന്യം നേരിട്ട് ഇടപെടുന്നതിനു മുന്‍പ് സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും.

robot

സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന്റെ പുതിയ പദ്ധതി.

റോബോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സൈന്യത്തിന്റെ പദ്ധതി രൂപരേഖയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

544 റോബോട്ടുകളാണ് തുടക്കത്തില്‍ പരീക്ഷണമെന്നോണം നിര്‍മ്മിക്കുന്നത്. ഇരുന്നൂറ് മീറ്റര്‍ ദൂരത്ത് വെച്ചുതന്നെ നിയന്ത്രിക്കാനും വിവരങ്ങള്‍ കൈമാറാനും കഴിയുന്ന വിധത്തിലാണ് റോബോട്ടുകളുടെ നിര്‍മ്മാണം.
IMG_7859

ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി മാത്രമായിരിക്കും റോബോട്ടിന്റെ നിര്‍മ്മാണത്തിനാവശ്യമായ കരാറുകളില്‍ ഏര്‍പ്പെടുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Top