കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി; നാല് ഭീകരരെ വധിച്ചു

പുല്‍വാമ: വെള്ളിയാഴ്ച വൈകുന്നേരം ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്.

കൊല്ലപ്പെട്ട രണ്ട് പേര്‍ ഭീകരരുടെ പട്ടികയില്‍ ഉണ്ടായിരുന്നവരാണെന്നും മറ്റു രണ്ട് പേര്‍ അടുത്തിടെ ഭീകരസംഘടനയില്‍ ചേര്‍ന്ന സ്‌പെഷല്‍ പോലീസ് ഉദ്യോഗസ്ഥരാണെന്നും പോലീസ് പറഞ്ഞു. അഷിഖ് ഹുസൈന്‍, ഇമ്രാന്‍ അഹമ്മദ് ബട്ട്, മുഹമ്മദ് ഷബീര്‍ അഹമ്മദ്, സല്‍മാന്‍ ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരര്‍.

Top