സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്തകള്‍ തെറ്റ് ; വാദങ്ങള്‍ തള്ളി സര്‍ക്കാര്‍

ശ്രീനഗര്‍ : കശ്മീരില്‍ ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്തകള്‍ തള്ളി പ്രതിരോധ മന്ത്രാലയം. സൈനികന്‍ സുരക്ഷിതനാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുഹമ്മദ് യാസിന്‍ എന്ന സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്. മുഹമ്മദ് യാസിനെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത ആഭ്യൂഹമാണെന്നും മന്ത്രാലയം അറിയിച്ചു.

ഇതിനിടെ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് പ്രകോപനമുണ്ടായി. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഷാപൂര്‍,കെര്‍ണി സെക്ടറുകളിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുത്തുനിന്നു.

Top