തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. തീവ്രവാദി സംഘം സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ കശ്മീരി സ്വദേസി ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ഹിലാല്‍ അഹമ്മദും കൊല്ലപ്പെട്ടു. ഇയാളില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു.

Top