വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൈനിക വൃത്തങ്ങള്‍

തിരുവനന്തപുരം: സൈന്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകര്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി രാത്രി ഹെലികോപ്ടറുകള്‍ ചെങ്ങന്നൂരില്‍ എത്തിയെന്ന വാര്‍ത്ത തെറ്റാണെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ രാത്രി എത്തുന്ന ഹെലികോപ്ടറുകള്‍ക്ക് ഫ്‌ളാഷ് ലൈറ്റ് വെളിച്ചം കാണിച്ചാന്‍ മതിയെന്നായിരുന്നു പ്രചരിച്ച വ്യാജസന്ദേശം. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top