സൈന്യത്തിന് മുന്‍പില്‍ കീഴടങ്ങുന്ന ഭീകരവാദി; ദൃശ്യങ്ങള്‍ പുറത്ത്

 

ശ്രീനഗര്‍: സുരക്ഷാ സൈന്യത്തിനു മുന്നില്‍ ഭീകരവാദിയായ യുവാവ് കീഴടങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ കരസേന. യുവാവ് കീഴടങ്ങിയത് ജമ്മു കശ്മീരിലെ ഭീകരവാദ വിരുദ്ധ നീക്കത്തിനിടെയാണ്. ഇയാളുടെ പക്കല്‍നിന്ന് എ.കെ 47 റൈഫിള്‍ കണ്ടെടുത്തു. ജഹാംഗീര്‍ ഭട്ട് എന്ന ഭീകരവാദിയാണ് കീഴടങ്ങിയത്. അതിനിടെ മകന്റെ ജീവന്‍ രക്ഷിച്ചതിന് ഇയാളുടെ പിതാവ് സുരക്ഷാ സൈനികര്‍ക്ക് നന്ദി പറയുന്ന മറ്റൊരു വീഡിയോയും കരസേന പുറത്തുവിട്ടിട്ടുണ്ട്.

Top