മണിപ്പുരിൽ സൈനിക ഉദ്യോ​​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ

ണിപ്പുരിൽ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. കരസേനയിലെ ജൂനിയർ കമീഷൻഡ് ഓഫീസറായ കൊൻസം ഖേദ സിങിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് തൗബാൽ ജില്ലയിലാണ് സംഭവം. അവധിക്ക് വീട്ടിലെത്തിയ സൈനികനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്.

വിവരം ലഭിച്ചയുടൻ എല്ലാ അന്വേഷണ ഏജൻസികളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള തിരച്ചിൽ ആരംഭിച്ചുവെന്നും സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു. മണിപ്പുരിൽ കലാപം ആരംഭിച്ചതിനു ശേഷം സൈനികനെ തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണിത്.

Top