ലഫ്റ്റനന്റ് കേണലിന്റെ മകളെ മാനഭംഗപ്പെടുത്തിയ കരസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

gang rape

ഷിംല: ലഫ്റ്റനന്റ് കേണലിന്റെ മകളെ മാനഭംഗപ്പെടുത്തിയ ഷിംലയിലെ കരസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

കേണല്‍ റാങ്കിലുള്ള അന്‍പത്താറുകാരനാണ് ലഫറ്റനന്റ് കേണലായ സഹപ്രവര്‍ത്തകന്റെ മകളെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായിരിക്കുന്നത്.

അച്ഛന്റെ ജോലി നഷ്ടപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും ഇരുപത്തൊന്നുകാരിയായ യുവതി പൊലീസിനുനല്‍കിയ പരാതിയില്‍ പറയുന്നു.

അറസ്റ്റ് ഷിംല എസ്.പി. സൗമ്യ സാംബശിവന്‍ സ്ഥിരീകരിച്ചു.

ഷിംലയിലെ ആര്‍മി ട്രെയിനിങ് കമാന്‍ഡിലാണ് രണ്ട് ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നത്.

എന്നാല്‍, പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായില്ല.

Top