പാക്കിസ്ഥാന്റെ ഒരു ‘പണിയും’ ഇനി നടക്കില്ല , ഹ്രസ്വദൂര ആണവായുധങ്ങള്‍ക്ക് പ്രതിരോധം

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഹ്രസ്വദൂര ആണവായുധങ്ങള്‍ക്ക് മറുപടിയായി ഇന്ത്യയുടെ പിനാക റോക്കറ്റ്.

മിന്നലാക്രമണം പോലുള്ള പരിമിത യുദ്ധങ്ങള്‍ക്ക് ഇന്ത്യ തുനിഞ്ഞാല്‍ ഹ്രസ്വദൂര ആണവായുധങ്ങള്‍ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹീദ് ഖക്കന്‍ അബ്ബാസി കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അത്തരം ഭീഷണി ആകാശത്ത് വച്ചുതന്നെ ചാരമാക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.

പിനാക റോക്കറ്റിലൂടെ പാക്കിസ്ഥാന്റെ ഹ്രസ്വദൂര ആണവായുധങ്ങളെ പ്രതിരോധിക്കനാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ് ഗൈഡഡ് പിനാക. പുതിയ പതിപ്പ് റോക്കറ്റിന്റെ ദൂരപരിധിയും കൃത്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. റോക്കറ്റിന്റെ സഞ്ചാര മാര്‍ഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. പാക്കിസ്ഥാനെതിരെയുള്ള ശക്തമായ പ്രതിരോധമാണിത്.

ചൈനീസ് സഹായത്തോടെയാണ് പാക്കിസ്ഥാന്‍ ഹ്രസ്വദൂര ആണവപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ പിനാക ഗൈഡഡ് മിസൈലുകള്‍ വികസിപ്പിക്കുമെന്ന് പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു.
pinaka

70-80 കിലോമീറ്റര്‍ റേഞ്ചില്‍ ശത്രുവിന്റെ ടാങ്കുകളെയും ലക്ഷ്യങ്ങളെയും ഭേദിക്കാവുന്ന പിനാക റോക്കറ്റ് വികസിപ്പിച്ചത് പൂനെ ആസ്ഥാനമായുള്ള ഗവേഷണ വികസന ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റെും ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ലബോറട്ടറിയും ചേര്‍ന്നാണ്.

പിനാക മാര്‍ക്ക് 1 യില്‍ നിന്നും പരിണമിച്ചുണ്ടായ പിനാക റോക്കറ്റ് മാര്‍ക്ക് II, നാവിഗേഷന്‍, ഗൈഡ്, കണ്‍ട്രോള്‍ കിറ്റ് എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ചിട്ടുണ്ട്.

ഈ പരിവര്‍ത്തനം സ്‌ട്രൈക്ക് ശ്രേണി വിപുലപ്പെടുത്താനും അതിന്റെ കൃത്യത മെച്ചപ്പെടുത്താനും ഇടയാക്കി.

റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് 44 സെക്കന്‍ഡിനുള്ളില്‍ 12 റോക്കറ്റുകളും 1.2 ടണ്‍ ഉയര്‍ന്ന സ്‌ഫോടകവസ്തുക്കളും നശിപ്പിക്കാനാകും. ഇത് സൈന്യത്തിന്റെ പ്രതികരണശേഷി വര്‍ദ്ധിപ്പിക്കും

പലതരം ആയുധങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ച പിനാകയുടെ ശക്തി ശത്രുവിന് ഭീതി ഉയര്‍ത്തുന്ന ആയുധമാണ്.

പിനാകയുടെ പഴയ പതിപ്പിന്റെ പ്രകടനം കാര്‍ഗില്‍ യുദ്ധത്തില്‍ പ്രശംസിക്കപ്പെട്ടിരുന്നു, അവിടെ പര്‍വതനിരയിലെ ശത്രു സ്ഥാനത്തെ നിഷ്ഫലമാക്കുന്നതില്‍ പിനാക മുഖ്യ പങ്ക് വഹിച്ചിരുന്നു.

Top